രാഹുല്‍ ഗാന്ധിയെ ഇന്നും എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍

നാഷനല്‍ ഹെറള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്നും എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകണമെന്നാണ് ഇഡിയുടെ നിര്‍ദേശം. ഇന്നലെ 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. നാല് ദിവസങ്ങളിലായി തുടരുന്ന ചോദ്യം ചെയ്യല്‍ ഇതുവരെ 43 മണിക്കൂര്‍ പിന്നിട്ടു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് പ്രതിഷേധം ഇന്നും തുടരും. ജന്തര്‍ മന്തറില്‍ രാവിലെ പത്തരയ്ക്ക് നേതാക്കളും പ്രവര്‍ത്തകരും എത്തും.

പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പിസിസി പ്രസിഡന്റുമാര്‍, രാജസ്ഥാന്‍, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷനേതാക്കള്‍, എംപിമാര്‍, എന്നിവര്‍ പങ്കെടുക്കും. അതിനിടെ, സോണിയ ഗാന്ധിയെ എന്ന് ചോദ്യംചെയ്യണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയെങ്കിലും സോണിയയ്ക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *