മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

21-06-2022 ന് വടക്കൻ കേരള തീരത്തും 24-06-2022, 25-06-2022 എന്നീ ദിവസങ്ങളിൽ കേരള തീരത്ത് പൊതുവായും അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 24-06-2022, 25-06-2022 എന്നീ തീയ്യതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.

ലക്ഷദ്വീപ് തീരത്ത് 21-06-2022, 22-06-2022, 23-06-2022 തീയതികളിലും കർണാടക തീരത്ത് 22-06-2022 തീയതികളിൽ കൂടി മോശ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അന്നേ ദിവസങ്ങളിൽ മേല്പറഞ്ഞ തീരങ്ങളിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

മധ്യകിഴക്കൻ അറബിക്കടലിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരങ്ങളിൽ മോശം കലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും മോശം കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ള പ്രദേശങ്ങൾ ഭൂപടത്തിൽ നൽകിയിരിക്കുന്നു. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *