കാഞ്ഞങ്ങാട്: പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം മറ്റൊരു യുവതിക്ക് അയച്ചുകൊടുത്തതായി ആരോപിച്ച് യുവാവിന് മര്‍ദ്ദനം.
യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ചതായാണ് പരാതി. മര്‍ദ്ദനത്തില്‍ കാലിന് സാരമായി പരിക്കേറ്റ ആറങ്ങാടി വടക്കന്‍ വീട്ടില്‍ എം. ഫൈസലിനെ (31) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫൈസലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പടന്നക്കാട് സ്വദേശികളായ അലീമ, നവാസ്, റാഷിദ്, കാഞ്ഞങ്ങാട് സ്വദേശി ഹാഷിം എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
