ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയെന്ന് സ്പീക്കര്‍ എം ബി രാജേഷ്

തിരുവനന്തപുരം: ആദ്യമായി പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയെന്ന് സ്പീക്കര്‍ എം ബി രാജേഷ്.

തിരുവനന്തപുരത്ത് നിയമസഭാ മുന്‍ സാമാജികര്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പാര്‍ലമെന്റ് അനുഭവങ്ങള്‍ സ്പീക്കര്‍ ഓര്‍ത്തെടുത്തത്.

ഞാന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് ജയിച്ചുപോയപ്പോള്‍ ആദ്യത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഒരു എം.പി വന്ന് എന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്തു ചെലവായെന്നു ചോദിച്ചു അദ്ദേഹം. അങ്ങനെ ചെലവൊന്നും വന്നിട്ടില്ലെന്ന് ഞാന്‍ പ്രതികരിച്ചപ്പോള്‍ തനിക്ക് 30 കോടിയാണ് ചെലവായതെന്നാണ് അദ്ദേഹം പറഞ്ഞു.

ഇത്രയും പൈസ എങ്ങനെയാണ് പോക്കറ്റില്‍നിന്ന് ചെലവാക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. 60,000 കോടി രൂപ മാത്രം വാര്‍ഷിക വിറ്റുവരവുള്ള എം.പിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞങ്ങള്‍ സാധാരണ പറയും, ഞങ്ങളെല്ലാവരും ഐ.പി.എല്‍ എം.പിമാരും മറ്റെല്ലാവരും ബി.പി.എല്‍ എം.പിമാരുമാണെന്ന്. അവര്‍ പ്രീമിയര്‍ ലീഗില്‍പെട്ടവരും ഞങ്ങള്‍ ദാരിദ്യരേഖയ്ക്കു താഴെയുള്ളവരും സ്പീക്കര്‍ സരസമായി പറഞ്ഞു.

കേരളത്തില്‍ എം.എല്‍.എമാര്‍ ആരും വില്‍പനച്ചരക്കുകളായിട്ടില്ലെന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒരു ജനാധിപത്യ പാരമ്ബര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫോര്‍മര്‍ എംഎല്‍എ ഫോറം നിയമസഭയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ സ്പീക്കര്‍മാരും മുന്‍ എംഎല്‍എമാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *