അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിത്തിരിച്ചത് എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.
ബാബരി തകര്‍ച്ചയുടെ കാലത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെയ്തതു പോലെയാണ് സാദിഖലി തങ്ങള്‍ ഇറങ്ങിയത്. അത്തരം സംഘടനകള്‍ വളര്‍ന്നാല്‍ പ്രശ്നമാണ് അതെന്ന് തിരിച്ചറിഞ്ഞ് കേരളത്തിലെ പൊതുസമൂഹം ഒപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കേരളം റെയില്‍ തെറ്റരുത് എന്നു തോന്നിയതുകൊണ്ടാണത്. അതിന് ഭീഷണിയുണ്ടായപ്പോല്‍ ആണ് ഇങ്ങനെയൊരു പരിപാടി നടന്നത്. നമ്മള്‍ വിളിച്ച മുദ്രാവാക്യങ്ങളൊക്കെ അര്‍ത്ഥവത്തായിരുന്നു. സാമൂഹിക പരിവര്‍ത്തനത്തിനും സംവരണത്തിനും വിശ്വാസ സംരക്ഷണത്തിനും മനുഷ്യപുരോഗതിക്കും വികസനത്തിനും എല്ലാം വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ ആയിരുന്നു അത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
