അബൂദബി: യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവും കെ.എം.സി.സി.
സ്ഥാപക നേതാവുമായ മഠത്തില്‍ മുസ്തഫയുടെ പേരില്‍ അബൂദബി കെ.എം.സി.സി കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രഖ്യാപിച്ച മികച്ച പൊതു പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക്. ജൂണ്‍ 26ന് രാത്രി 7.30ന് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും. 50,000രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, പാണക്കാട് അസീല്‍ അലി ശിഹാബ് തങ്ങള്‍, പി. ബാവ ഹാജി, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, കുഞ്ഞിരാമന് നായര്‍, അസീസ് കളിയാടന്‍, അഡ്വ. മുഹമ്മദ് കുഞ്ഞി പങ്കെടുക്കും.
പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് കൊളച്ചേരി, ഹംസ നടുവില്‍, ശിഹാബ് പരിയാരം, അദ്നാന് മാട്ടൂല്‍, സി.എം.കെ. മുസ്തഫ, ഇസ്മായില്‍ പാലക്കോട്, നൗഷാദ് ഹാഷിം ബക്കര്‍, സക്കീര്‍ കൈപ്രത്, മൊയ്ദീന് നാലകത്ത്, പി.സി. അബ്ദുല്‍ റഹിമാന്‍, ഒ.പി. അബ്ദുറഹിമാന്, മുത്തലിബ് പി.എസ്, എം.എ. നൗഷാദ്, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ നരിക്കോടന്‍, റയീസ് ചെമ്ബിലോട് സംസാരിച്ചു.
