‘നേതൃത്വത്തിന്റെ അറിവില്ലാതെ എസ്‌എഫ് ഐ ഇത്തരത്തില്‍ അഴിഞ്ഞാടില്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സി പി എമ്മിനും ബി ജെ പിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

വയനാട് കല്‍പ്പറ്റയിലുളള രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവത്തില്‍ ആയിരുന്നു ഇരു പാര്‍ട്ടികള്‍ക്കും എതിരെ ചെന്നിത്തലയുടെ വിമര്‍ശനം ഉണ്ടായത്.

രാഹുല്‍ ഗാന്ധിയെ ബി ജെ പി യും സി പി എമ്മും ചേര്‍ന്ന് വേട്ടയാടാന്‍ നോക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം വേട്ടയാടലിന് ഇരു പാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ അഴിഞ്ഞാട്ടത്തിന് മുതിരില്ലെന്നും രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *