തിരൂര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. തിരൂരിലെ ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനത്തിലെ സെയില്‍സ്മാനായ വടകര സ്വദേശി നമ്ബൂടി തറമ്മല്‍ ഹിഫ്ലുറഹ്മാനെയാണ് (23) തിരൂര്‍ സി.ഐയുടെ നേതൃത്വത്തിലെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
നവംബറില്‍ പ്രതി യുവതിയെ തിരൂരില്‍വെച്ചാണ് പരിചയപ്പെട്ടത്.തുടര്‍ന്ന് വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതി ഈ വിവരം അറിഞ്ഞതോടെ ഇയാള്‍ മുങ്ങി.തുടര്‍ന്ന് ഇവര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത്, എ.എസ്.ഐ പ്രതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിജിത്ത്, രാജേഷ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
