ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും മൂന്ന് കുട്ടികളേയും ഉപേക്ഷിച്ച സൈനബ ഒളിച്ചോടിയത് രണ്ടും കുട്ടികളെയും ഭാര്യയെയും ഉപക്ഷിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ഒപ്പം: കമിതാക്കളെ റിമാന്‍ഡ് ചെയ്ത് കോടതി

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ ​ഗള്‍ഫുകാരന്റെ ഭാര്യയേയും കാമുകനായ ഓട്ടോ ഡ്രൈവറെയും കോടതി റിമാന്റ് ചെയ്തു.

പള്ളിക്കര സിഎച്ച്‌ നഗറില്‍ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകള്‍ സൈനബ, ഇവരുടെ കാമുകന്‍ ബേക്കല്‍ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷെഫീഖ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 31 നാണ് ഇരുവരെയും കാണാതായത്. സൈനബയ്ക്ക് മൂന്നും ഷെഫീക്കിന് രണ്ടും കുട്ടികളുണ്ട്. ഷെഫീക്ക് ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചും, സൈനബ ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും മൂന്ന് കുട്ടികളേയും ഉപേക്ഷിച്ചാണ് നാടു വിട്ടത്.

സൈനബയുടെ ഭര്‍തൃസഹോദരന്റെ പരാതിയിലും ഷഫീക്കിന്റെ പിതാവിന്റെ പരാതിയിലും ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്ത് വെച്ച്‌ ബേക്കല്‍ എസ്‌ഐ സി.രാമചന്ദ്രനും സംഘവുമാണ് ഇരുവരേയും അറസ്റ്റുചെയ്തത്.അതേസമയം ഒളിച്ചോടിയതിനുശേഷം പടന്നക്കാട് അനന്തംപള്ളയിലെ വീട്ടിലെത്തി സൈനബ നാലുവയസുള്ള മകനെ എടുത്തുകൊണ്ടുപോയിരുന്നു. ഇതുസംബന്ധിച്ച്‌ കൊച്ചുമകനെ കാണാനില്ലെന്ന സൈനബയുടെ മാതാവ് ജാസ്മിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസും കേസെടുത്തിരുന്നു. സൈനബയേയും ഷഫീക്കിനേയും പൊലീസ് അറസ്റ്റു ചെയ്യുമ്ബോള്‍ഈ കുഞ്ഞും കൂടെയുണ്ടായിരുന്നു.ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ടെന്ന് ചൂണ്ടിക്കാട്ടി, പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഹോസ്ദുര്‍ഗ് കോടതിയുടെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *