സൗദിയില്‍ 869 പേര്‍ക്ക് കൂടി കോവിഡ്; മൂന്നു മരണം

ജിദ്ദ: സൗദിയില്‍ 869 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 992 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 7,93,729 ഉം രോഗമുക്തരുടെ എണ്ണം 7,74,954 ഉം ആയി.

പുതുതായി മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9,205 ആയി. നിലവില്‍ 9,570 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. ഇവരില്‍ 143 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുന്നു. സൗദിയില്‍ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.63 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 358, ജിദ്ദ 111, ദമ്മാം 72, ഹുഫൂഫ് 25, മദീന 23, മക്ക 22, ദഹ്റാന്‍ 21, ത്വാഇഫ് 19, അബഹ 16, ജുബൈല്‍ 14, അല്‍ഖോബാര്‍ 13, അല്‍ഖര്‍ജ് 11.

Leave a Reply

Your email address will not be published. Required fields are marked *