കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ മാലിന്യ പൈപ്പ് അറ്റകുറ്റപ്പണി നടത്താന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശം

പെരുമ്ബാവൂര്‍: എറണാകുളം പെരുമ്ബാവൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ മാലിന്യ പൈപ്പ് അറ്റകുറ്റപ്പണി നടത്താന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശം.

ഡിപ്പോയുടെ നിലവിലെ അവസ്ഥ ഏറെ പരിതാപകരമാണ്. ശുചിമുറികള്‍ ചോര്‍ന്നൊലിച്ചും കെട്ടിടത്തിന്റെ പലഭാഗങ്ങളും തകര്‍ന്ന അവസ്ഥയിലുമാണ്. കക്കൂസ് മാലിന്യം പൊട്ടി ഒലിച്ചു ഒഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഈ അവസ്ഥയിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്ബാവൂര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ പലതും നിര്‍ത്തലാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി.55 ലധികം സര്‍വീസുകള്‍ ഒപ്പറേറ്റ് ചെയ്തിരുന്ന പെരുമ്ബാവൂര്‍ ഡിപ്പോയില്‍ നിലവില്‍ 30 സര്‍വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. അതില്‍ നിന്ന് ഇപ്പോള്‍ അമൃത ആശുപത്രിയിലേക്കുള്ള സര്‍വീസ് റദ്ദാക്കാനുള്ള നീക്കം നടക്കുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *