റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു: സംഭവം വീട്ടില്‍വെച്ച്‌

തിരുപ്പൂര്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുപ്പൂര്‍ മുതലിപ്പാളയം സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ തുടങ്ങി. തിരുപ്പൂര്‍ സിഡ്‌കോ മേഖലയില്‍ റിയല്‍ എസ്റ്റേറ്റ്, അക്കൗണ്ടിങ് ബിസിനസ് നടത്തുന്നയാളാണ് ബാലസുബ്രഹ്മണ്യം.

ഇന്നലെ, അര്‍ദ്ധരാത്രിയോടെയാണ് ഒരു സംഘം വീട്ടിലെത്തി ബാലസുബ്രഹ്മണ്യത്തെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഇരുചക്ര വാഹനവും മോഷ്ടിച്ചു. മോഷണമാണോ കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന ബാലസുബ്രഹ്മണ്യം രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസം. ഇവര്‍,പഴനിയ്ക്ക് അടുത്തുള്ള ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു സംഭവം.

രാവിലെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന സുബ്രഹ്മണ്യനെ കണ്ടത്. തുടര്‍ന്ന്, നാട്ടുകാരെത്തി പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുപ്പൂര്‍ എസ്.പി സഷാംഗ് സായി സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഊത്തുക്കുളി പൊലിസ് സ്റ്റേഷനു കീഴില്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *