ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നു; രാഹുല്‍ ഗാന്ധി

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ ഓഫീസ് സന്ദ്ര്‍ശിച്ചു രാഹുല്‍ ഗാന്ധി എം.പി. ഓഫീസ് ആക്രമണത്തില്‍ ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ പ്രതികരിച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. എന്നിരുന്നാലും ഓഫീസ് തകര്‍ത്ത സംഭവം നിര്‍ഭാഗ്യകരമാണ്. തകര്‍പ്പെട്ട ഓഫീസ് ശരിയാക്കി വീണ്ടും പ്രവര്‍ത്തനം തുടങ്ങും.

കുട്ടികളാണ് ആക്രമിച്ചത്. അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനിടയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും വിദ്വേഷത്തിന്‍റെ സാഹചര്യം ഉണ്ടാക്കി. അതേപോലെ നുപൂര്‍ ശര്‍മയുടെ പ്രസ്താവന അപലപനീയമാണെന്നും രാജ്യവിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *