ഈദുല്‍ അദ്ഹ അവധി ദിനങ്ങളില്‍ സൗദിയില്‍ വിവിധ പ്രദേശങ്ങളിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) ഓഫീസുകളുടെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു.
എല്ലാ പ്രദേശങ്ങളിലെയും പ്രധാന ഓഫീസുകളുടെ സമയം ജൂലൈ മൂന്ന് ഞായര്‍ മുതല്‍ ഏഴ് വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കും.
സായാഹ്ന ഷിഫ്റ്റിലെ പ്രവര്‍ത്തി സമയം റിയാദ് അല്‍ഖര്‍ജ് ഗവര്‍ണറേറ്റില്‍ അല്‍റോഷന്‍ മാളിലെ ഇലക്‌ട്രോണിക് സേവന വിഭാഗത്തിലും അല്‍റിമാല്‍ ഡിസ്ട്രിക്ടിലെ പാസ്‌പോര്‍ട്ട് വിഭാഗം ഓഫീസില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ വൈകീട്ട് നാല് മുതല്‍ ഒമ്ബത് വരെ ആയിരിക്കും. മക്ക മേഖലയിലെ സായാഹ്ന ഷിഫ്റ്റിലെ ജോലി ജിദ്ദ തഹ്‌ലിയ മാള്‍, സെറാഫി മാള്‍, റെഡ് സീ മാള്‍ ജവാസാത്ത് ഡിവിഷനുകളില്‍ വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെ ആയിരിക്കും.
