യുഎഇ പ്രഥമ ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ എം.എ യൂസഫലി

ദുബായ്: ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തേക്ക് പ്രവേശിക്കുന്ന യുഎഇയിലെ ആദ്യ ബാങ്കായ സാന്‍ഡിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചു.

ദുബായ് ബുര്‍ജ് ഖലീഫ ഉള്‍പ്പെടുന്ന എമ്മാര്‍ ഗ്രൂപ്പ്, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ കമ്ബനിയായ നൂണ്‍ എന്നിവയുടെ ചെയര്‍മാനുമായ മുഹമ്മദ് അല്‍ അബ്ബാറാണ് സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ചെയര്‍മാന്‍.

ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലിയും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ സാമ്ബത്തിക മേഖല കൂടുതല്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് നീങ്ങുമ്ബോള്‍ ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് സാന്നിധ്യമറിയിക്കുകയാണ് ഇന്ത്യന്‍ വ്യവസായികള്‍.

ഇന്ത്യന്‍ ബിസിനസുകാരായ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയും ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് സാന്നിധ്യമറിയിക്കുന്നു. അബുദാബി രാജകുടുംബാംഗങ്ങളും പദ്ധതിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

യുവജനതയുടെ ഉയര്‍ന്ന ഇന്റര്‍നെറ്റ് ഉപയോഗവും ആധുനിക വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഡിജിറ്റല്‍ ബാങ്കിംഗ് മേഖലക്ക് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ കാരണമായെന്ന് നിയുക്ത സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായ എം.എ. യൂസഫലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *