2006ല്‍ ആര്‍എസ്‌എസിന്റെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത കാര്യം തനിക്ക് ഓര്‍മയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
|
2013ല്‍ ആര്‍എസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുവെന്നും സമ്മതിച്ചു. ആര്‍എസ്‌എസ് വോട്ട് തേടി നേതാക്കളെ കണ്ടെന്ന ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍ വി ബാബുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും മൗനം. ‘തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലേക്ക് മാതൃഭൂമി എംഡിയായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്‍ദേശപ്രകാരമാണ് തന്നെ ക്ഷണിച്ചത്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പ്രകാശനംചെയ്ത അതേ പുസ്തകമാണ് തൃശൂരില്‍ താന്‍ പ്രകാശനം ചെയ്തത്’– സതീശന്‍ പറഞ്ഞു.
