ക്ലിഫ്ഹൗസിലെ നീന്തല്‍കുളം ജനം കയ്യേറും’; കേരളം ശ്രീലങ്കയായി മാറാതിരിക്കാന്‍ ആലോചന വേണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളം ശ്രീലങ്കയായി മാറാതിരിക്കാന്‍ കൂട്ടായ ആലോചന വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഇല്ലെങ്കില്‍ നാളെ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം ജനങ്ങള്‍ കൈയേറും. കടലാസില്‍ വീട് കൊടുത്ത് ലൈഫ് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ നീക്കി വെച്ച തുക സര്‍ക്കാര്‍ വെട്ടി കുറച്ചുവെന്നാരോപിച്ച്‌ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.

ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച തദ്ദേശ മന്ത്രി എം.വി ഗോവിന്ദന്‍ പദ്ധതികള്‍ തുടങ്ങാന്‍ സ്വാഭാവികമായ കാലതാമസമാണ് ഉണ്ടായതെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *