കോഴിക്കോട്: ഉഗ്രവിഷമുള്ള അണലിയുമായി ബൈക്കില്‍ സഞ്ചരിച്ച പൊലീസുകാരന്‍ പാമ്ബ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ഓമശ്ശേരി കുളത്തും മീത്തല്‍ കെ എം ഷിനോജാണ് ബൈക്കില്‍ പാമ്ബ് കയറിയതറിയാതെ സഞ്ചരിച്ചത്.
തിങ്കളാഴ്‌ച്ച രാവിലെ വീട്ടില്‍ നിന്നും മാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയപ്പോള്‍ ബൈക്ക് സ്റ്റേഷന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് രാത്രിയില്‍ ബൈക്കില്‍ മാവൂരില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഓമശ്ശേരിയിലെ വീട്ടിലേക്ക് പോയി. വീട്ടിലെത്തി കുളി കഴിഞ്ഞ് വന്ന് പുറത്ത് പോകാന്‍ വണ്ടിക്കടുത്തെത്തിയപ്പോഴാണ് ബൈക്കിന്റെ വൈസറിനകത്തു നിന്നും പാമ്ബ് പുറത്ത് കടക്കുന്ന കാഴ്‌ച്ച ശ്രദ്ധയില്‍ പെട്ടത്.
പാമ്ബിനെ പുറത്താക്കാന്‍ തന്നാലാകുന്ന എല്ലാ ശ്രമവും ഷിനോജ് നടത്തിയെങ്കിലും പാമ്ബ് ബൈക്കിനുള്ളില്‍ തന്നെയൊളിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ് ഓമശ്ശേരിയില്‍ തന്നെയുള്ള പാമ്ബുപിടുത്തകാരന്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ബൈക്കിനകത്തു നിന്നും അണലിയെ പിടികൂടുകയും ചെയ്തു.
