മലപ്പുറം: മതസ്പര്‍ധ വളര്‍ത്തും വിധം ബലിപെരുന്നാളിനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആളെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
വെട്ടിക്കാട്ടിരി സ്വദേശി കെ.വി. സത്യനെ (41)യാണ് അറസ്റ്റ് ചെയ്തത്.
ബലിപെരുന്നാളിന്റെ തലേദിവസമാണു പ്രകോപനപരമായ രീതിയില്‍ സത്യന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് യുഡിഎഫ് നേതൃത്വവും യുവജന സംഘടനകളും പാണ്ടിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.അതേസമയം വിഷയവുമായി ബന്ധപ്പെട്ട് സിപിഎം വെട്ടിക്കാട്ടിരി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു നേരത്തേ പുറത്താക്കിയിരുന്നു. എംഡിസി ബാങ്ക് മേലാറ്റൂര്‍ ശാഖയിലെ ജീവനക്കാരന്‍കൂടിയായ പ്രതി ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
