ഇന്ത്യ ഒരു ലോകശക്തിയായി മാറിക്കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്ര മോദി

പാട്ന: ഇന്ത്യ ലോകശക്തികളില്‍ ഒന്നായി മാറിക്കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിഹാര്‍ നിയമസഭയുടെ ശതാബ്ദിയോട് അനുബന്ധിച്ചു നടത്തിയ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ചയായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ലക്ഷ്യബോധത്തോടെയുള്ള ഇന്ത്യയുടെ വികസന പദ്ധതികള്‍ കാരണം, രാജ്യം ഒരു ആഗോള ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാനാത്വത്തിലെ ഏകത്വം കാരണം, ഇന്ത്യ ഒന്നാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പഞ്ചായത്തീ രാജ് സ്ഥാപനങ്ങളില്‍, സ്ത്രീകള്‍ക്ക് 50% സംവരണം നല്‍കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

ബിഹാറിനെ പ്രധാനമന്ത്രി ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ആദ്യകാല ജനാധിപത്യ നഗരങ്ങളായ വൈശാലിയും ലിച്ഛവിയും ബിഹാറില്‍ ആയിരുന്നു സ്ഥിതി ചെയ്തിരുന്നതെന്നും അദ്ദേഹം ഇതിന്റെ തെളിവായി ചൂണ്ടിക്കാട്ടി. ഡോ. രാജേന്ദ്ര പ്രസാദ്, ജഗപ്രകാശന്‍ നരേന്‍, തുടങ്ങി നിരവധി പ്രമുഖര്‍ ജനാധിപത്യത്തിന് നല്‍കിയ സംഭാവന അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *