ബിഹാര്‍: അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സമീപത്തുള്ള ഇലക്‌ട്രിക് ടവറില്‍ കെട്ടിത്തൂക്കി.
ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം നടന്നത്.
ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ റുപൗലി ഹൈസ്കൂളിന് സമീപമുള്ള സെയ്ദ്പൂര്‍ സാഹിദ് ഗ്രാമത്തിലെ ഇലക്‌ട്രിക് ടവറില്‍ കെട്ടിത്തൂക്കിയ നിലയിലാണ് ഉമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിക്കുന്നത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഭര്‍ത്താവിന്‍റെ അവിഹിതബന്ധങ്ങളെക്കുറിച്ച് ഉമാദേവി അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. പിതാവിനെതിരെ മകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ”തന്‍റെ പല വിവാഹേതര ബന്ധങ്ങളെയും എതിര്‍ത്തതിനാല്‍ അച്ഛന്‍ അമ്മയെ കൊലപ്പെടുത്തി. അച്ഛന്‍റെ എല്ലാ അവിഹിത ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അമ്മ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല” മകന്‍ വ്യക്തമാക്കി.
