ഹിജാബ് വിവാദം; കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ തയ്യാറെന്ന് സുപ്രിംകോടതി

ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ തയ്യാറെന്ന് സുപ്രിംകോടതി. അടുത്ത ആഴ്ച ഹര്‍ജികള്‍ കേള്‍ക്കാമെന്നാണ് പരമോന്നത കോടതി അറിയിച്ചിരിക്കുന്നത്.

ഹിജാബ് അനിവാര്യമായ മുസ്ലിം മതാചാരമല്ലെന്നാണ് മാര്‍ച്ച്‌ 15ന് കര്‍ണാടക ഹൈക്കോടതി വിധിച്ചത്.

മാര്‍ച്ച്‌ 15ന് ഇടക്കാല വിധി തന്നെ ആവര്‍ത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളില്‍ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാല്‍, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിന്റെ ആവര്‍ത്തനവും കൂട്ടിച്ചേര്‍ക്കലുമായിരുന്നു വിധി.

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തില്‍ അവിഭാജ്യ ഘടകമല്ലെന്ന് കോടതി പറഞ്ഞു. ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളുടെ ഗണത്തില്‍ പെടില്ല. അതുകൊണ്ട് തന്നെ യൂണിഫോമിന്റെ ഭാഗമായി ഹിജാബ് ധരിക്കരുതെന്നാവശ്യപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധി വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *