പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല; വെള്ളാപ്പള്ളി

കോണ്‍ഗ്രസ് ഇപ്പോള്‍ പടുകുഴിയിലാണെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന്റെ സര്‍വ്വനാശം അടുത്തുവെന്നും രമേശ് ചെന്നിത്തലയാണ് വി ഡി സതീശനെക്കാള്‍ മികച്ച പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു.

വെറും പ്രസംഗം മാത്രമല്ല പ്രതിപക്ഷ പ്രവര്‍ത്തനമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങള്‍ ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയുള്ളതാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. മന്ത്രിമാര്‍ക്കെല്ലാം പരിചയക്കുറവുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരില്‍ കൂടുതലും പ്രഗത്ഭരായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *