‘വിഡി സതീശന് 25 സ്റ്റാഫ്, ചിലവഴിക്കുന്നത് ഖജനാവിലെ രണ്ടേമുക്കാല്‍ കോടി രൂപ’;കണക്കുമായി പിവി അന്‍വര്‍

തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി എം എല്‍ എ പി വി അന്‍വര്‍.വി ഡി സതീശന്റെ ഓഫീസില്‍ 25 ഓളം സ്റ്റാഫുകളുണ്ടെന്നും അവര്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണെന്നും അന്‍വര്‍ ആരോപിച്ചു.

നിയമസഭാ രേഖകള്‍ സഹിതം ചൂണ്ടിക്കാട്ടിയാണ് പിവി അന്‍വറിന്റെ വിമര്‍ശനം. പ്രവാസികള്‍ക്ക്‌ വേണ്ടി സംഘടിപ്പിച്ച ലോക കേരള സഭയ്ക്ക്‌ ചിലവായ തുകയുടെ പേരില്‍ മുതലകണ്ണീരൊഴുക്കിയ സതീശനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ട്‌ വേണം അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ ഇറങ്ങുന്നതെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *