മലപ്പുറം: സ്കൂള്‍ വളപ്പില്‍ വെച്ച് വിദ്യാര്‍ത്ഥിയെ കടിച്ച ശേഷം നായ ചത്തു വീണു. പോസ്റ്റുമോര്‍ട്ടത്തില്‍ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്ബസ് ജി എല്‍ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് നായ കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
സ്കൂളിലേക്ക് വരുമ്ബോള്‍ സ്കൂള്‍ മുറ്റത്ത് വെച്ച് നായ കടിക്കുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുരുണ്ട ശേഷം പുറത്തേക്കോടി സ്കൂള്‍ വളപ്പില്‍ തന്നെ ചത്തു വീണു. പരിക്കേറ്റ വിദ്യാര്‍ത്ഥി യെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നായയുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ എത്തിച്ച് നടത്തിയ പോസ്റ്മോര്‍ട്ടത്തില്‍ പേ വിഷബാധ സ്ഥിരീകരിച്ചു.
പേ ബാധയുണ്ടായിരുന്ന നായക്ക് മറ്റു നായകളുമയി സമ്ബര്‍ക്കം ഉണ്ടാക്കാമെന്നും അതിനാല്‍ പേ ലക്ഷണമുള്ളവ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു
