കോഴിക്കോട്: കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരനേയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍.
വി മുരളീധരനും കെ സുരേന്ദ്രനും ബി ജെ പിയുടെ നേതൃത്വത്തിലിരിക്കുന്നിടത്തോളം കാലം കേരളത്തില്‍ ആ പാര്‍ട്ടി ഗതി പിടിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കേരളത്തില്‍ രണ്ട് നേതാക്കള്‍ ബി ജെ പിക്കുള്ള കാലത്തോളം എല്‍ ഡി എഫിനും യു ഡി എഫിനും ബി ജെ പിയെ പേടിക്കേണ്ട കാര്യമില്ല. ആ പാര്‍ട്ടി കേരളത്തില്‍ ഗതി പിടിക്കാന്‍ പോകുന്നില്ല. പിന്നെ എന്തിനാണ് കേന്ദ്ര മന്ത്രി പേടിപ്പിക്കുന്നതിന് വില നല്‍കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
അങ്ങനെത്തെ ഭയപ്പാടിന് ഒരു ആവശ്യവുമില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി ജെ പി കേരളത്തില്‍ നിലം തൊടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രി ഞങ്ങളെ കൊല്ലാന്‍ പോകുന്നേ എന്ന് പറഞ്ഞ് എന്തിനാണ് പേടിക്കുന്നത് എന്നും കെ മുരളീധരന്‍ ചോദിച്ചു.
