എന്‍.ഐ.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ്ജസ്റ്റിസ് . പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്നക്കാരാണോയെന്ന് എന്‍.ഐ.എയോട് ചീഫ്ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു .യു.എ.പി.എ കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാളുടെ ജാമ്യം ശിരവച്ചാണ് ചീഫ്ജസ്റ്റിസിന്‍റെ ഈ പരാമര്‍ശം .
ജാര്‍ഖണ്ഡിലെ മാവോയിസറ്റ് വിഭാഗമായ തൃത്യ പ്രസ്തുതി സമിതിക്കുവേണ്ടി പണം പിരിച്ചുവെന്ന് ആരോപിച്ചാണ് കേസ്. പ്രതിക്കെതിരെ യു.എ.പി.എ കുറ്റം നിലനില്‍ക്കില്ലെന്ന് നേരത്തെ ജാര്‍ഖണ്ഡ് ഹൈക്കോടതി പറഞ്ഞിരുന്നു.
