മങ്കിപോക്‌സ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

ഇതുസംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സംശയമുള്ള എല്ലാവരെയും പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കണമെന്ന് നിര്‍ദേശത്തിലുണ്ട്. പ്രത്യേകം ആശുപത്രി സൗകര്യം ഒരുക്കണമെന്നും കര്‍ശന പരിശോധന വേണമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *