പത്തനംതിട്ടയില്‍ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

അടൂര്‍: കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. താമരക്കുളം ചാവടികാഞ്ഞിരവിള അന്‍സില മന്‍സില്‍ എ.

അന്‍സില (25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), അടൂര്‍ പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കുറ്റിക്കല്‍ വീട്ടില്‍ കെ.പി. ഷൈന്‍ (27), ആലപ്പുഴ തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്.

അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ലാറ്റില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന രണ്ട് മുറികളില്‍നിന്നായി 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

എക്സൈസ് സി.ഐ കെ.പി. മോഹനന്‍, ഇന്‍സ്പെക്ടര്‍ ബിജു എം. ബേബി, പ്രിവന്‍റിവ് ഓഫിസര്‍മാരായ വി.കെ. രാജീവ്, മാത്യു ജോണ്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ദിലീപ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *