ബ്രുവറി ആരോപണത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ ഹൈക്കോടതി

ബ്രുവറി ആരോപണത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ ഹൈക്കോടതി. അന്വേഷണത്തിനായി നികുതി വകുപ്പില്‍ നിന്ന് ഫയലുകള്‍ സമര്‍പ്പിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.

രമേശ് ചെന്നിത്തല സമര്‍പ്പിച്ച സ്വകാര്യ അന്യായം അനുവദിച്ചു കൊണ്ടായിരുന്നു സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. ഫയലുകള്‍ കൈമാറണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ അന്യായത്തിന്മേല്‍ വിജിലന്‍സ് കോടതിക്ക് കേസെടുക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു.

സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദവും കോടതി പരിഗണിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *