കൊല്ലം ആയൂര്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ജെ.ചിഞ്ചു റാണി. ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകും. സ്ത്രീത്വത്തിനോടുള്ള അപമാനമാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു.
അതിനിടെ പരീക്ഷാ ഏജന്‍സിക്കെതിരെ പരാതി നല്കിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് രംഗത്തുവന്നു. ഏജന്‍സിയുടെ പ്രതിനിധിയായി വന്ന സ്ത്രീയാണ് വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയത്. മാനസിക സമ്മര്‍ദ്ദത്താല്‍ കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. നൂറ് കണക്കിന് കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായി. മാനസികാഘാത്തില്‍ നിന്ന് കുട്ടി ഇനിയും മോചിതയായിട്ടില്ലെന്ന് പിതാവ് പറഞ്ഞു.
അതേസമയം സംഭവത്തില്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. നാഷണല്‍ ടെറ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍ അവര്‍ക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
