കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്സായി ആള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍; അറസ്റ്റിലായത് കാസര്‍ഗോഡ് സ്വദേശിനി റംലബീ:

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തി നഴ്സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍.

കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. നഴ്‌സുമാരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്സിന്റെ ഓവര്‍കോട്ടുമായാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. വാര്‍ഡില്‍ കറങ്ങി നടന്ന യുവതിക്കെതിരെ പൊലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു.യുവതിയെ കസ്റ്റഡിയി്ലെടുത്തിട്ടുണ്ട്.

റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്. 31-ാം വാര്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കണ്ട ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഉടന്‍തന്നെ ഇയാള്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും തെളിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *