കൊണ്ടോട്ടി ശാഖയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ അരക്കോടി രൂപയോളം തട്ടി; സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: കെഎസ്‌എഫ്‌ഇയുടെ ശാഖയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ അരക്കോടിയോളം രൂപ തട്ടിയ മാനേജര്‍ ഉള്‍പ്പെട്ട സംഘത്തിലെ 2 പേര്‍ പിടിയിലായി.

കൊണ്ടോട്ടിയിലെ ശാഖയില്‍ നിന്നാണ് പണം തട്ടിയത്. സംഘത്തലവന്‍ കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടില്‍ ജയജിത്ത് (42), മാനേജര്‍ കോഴിക്കോട് കോമേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചിട്ടി വായ്പാ തട്ടിപ്പുകളിലൂടെ 44 ലക്ഷത്തില്‍ അധികം രൂപ കൊണ്ടോട്ടി കെഎസ്‌എഫ്‌ഇ ശാഖയില്‍ നിന്നും ഇവര്‍ തട്ടിയെടുത്തു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

2016-2018 കാലഘട്ടത്തില്‍ ആയിരുന്നു തട്ടിപ്പ്. സന്തോഷ് അന്ന് കൊണ്ടോട്ടി കെ.എസ്.എഫ്. ഇ യുടെ ബ്രാഞ്ച് മാനേജര്‍ ആയിരുന്നു. ഈ കാലഘട്ടത്തില്‍ ഇയാളുടെ സഹായത്തോടെ ജയജിത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി ആളുകളുടെ പേരില്‍ ലക്ഷങ്ങളുടെ കുറിയില്‍ ചേരുകയും കുറി വിളിച്ചെടുക്കുകയും ചെയ്തു. ജയജിത്ത് വിവിധ പേരില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാനേജരുടെ ഒത്താശയോടെ ലക്ഷങ്ങള്‍ തട്ടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *