ഗൂഢാലോചന കേസ്;പി സി ജോര്‍ജിന് മുന്‍കൂര്‍ജാമ്യം

തിരുവനന്തപുരം:ഗൂഢാലോചന കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ജാമ്യം. തിരുവനന്തപുരം ഏഴാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

സ്വപ്ന സുരേഷാണ് കേസിലെ മറ്റൊരു പ്രതി.

കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയിരുന്നു.സാക്ഷി നല്‍കിയ മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയത്ത് സ്വപ്നയ്ക്കൊപ്പം മാതാവ് പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.സ്വപ്ന മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്.

ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എന്നതിനുള്ള തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചു.കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *