മുംബൈയില്‍ യുവാവിന്റെ മൃതദേഹം കട്ടിലിനടിയില്‍ കണ്ടെത്തി : ഭാര്യ ഒളിവില്‍

മുംബൈയിലെ സക്കിനാകയിലെ ഖൈരാനി റോഡിലുള്ള വാടകവീട്ടില്‍ താമസിച്ചിരുന്ന നസീം ഖാന്റെ മൃതദേഹമാണ് കട്ടിലിന്റെ അടിഭാഗത്തുള്ള സ്റ്റോറേജ് ഏരിയയില്‍ കണ്ടെത്തിയത്.

ഭാര്യ റുബീന കഴിഞ്ഞ രണ്ട് ദിവസമായി ഒളിവിലാണെന്നും സംഭവത്തില്‍ ഭാര്യയുടെ പങ്ക് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

23കാരനായ തയ്യല്‍ക്കാരന്റെ മൃതദേഹം അഴുകിയ നിലയിലാണ് താമസ സ്ഥലത്ത് കണ്ടെത്തിയത്. ദമ്ബതികള്‍ പതിവായി വഴക്കിടാറുണ്ടായിരുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജൂലൈ 14 ന്, ഖാന്റെ പിതാവ് യുവാവിനെ വിളിച്ചപ്പോള്‍, റുബീനയാണ് ഫോണെടുത്തത്. ഭര്‍ത്താവിന് സുഖമില്ലെന്ന് പറഞ്ഞു മറ്റൊന്നും സംസാരിക്കാതെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

പിന്നീട് വിവരമന്വേഷിച്ച്‌ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച്‌ അകത്ത് കയറി നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *