കോണ്‍ഗ്രസുകാര്‍ നിലവാരമില്ലാത്തവരാണെന്ന് ഇപി ജയരാജന്‍

കോണ്‍ഗ്രസുകാര്‍ നിലവാരമില്ലാത്തവരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എന്തും വിളിച്ചുപറയും, കുറച്ച്‌ കഴിയുമ്ബോ മാപ്പ് പറയും.

അവര്‍ പറയുന്നതിനൊന്നും മറുപടിയില്ല. ശബരിനാഥനെതിരെ വ്യക്തമായ തെളിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ വിമാനത്തിനകത്ത് കഠാര പോലുള്ള വല്ലതും കടത്താന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കണമെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

വിലക്കുന്നതിന് പകരം പുരസ്കാരം നല്‍കുകയാണ് ഇന്‍ഡിഗോ ചെയ്യേണ്ടതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനസിക രോഗികള്‍ കുറേയുണ്ട്. അവരാണ് ട്രോളുകള്‍ ഉണ്ടാക്കുന്നത്. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലുള്ള എംപിമാര്‍ ക്രിമിനലുകളെ സംരക്ഷിക്കാന്‍ കത്തയച്ചു.

ഇന്‍ഡിഗോ ബഹിഷ്കരിച്ചു, അവരെ ഞാനും ബഹിഷ്കരിച്ചു. അവരോട് നടപടി തിരുത്താന്‍ ഞാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര് 7, 8 സീറ്റുകളിലായിരുന്നു. മറ്റൊരാള്‍ മൗനം ദീക്ഷിച്ചായിരുന്നു. ഞാന്‍ ഇരുന്നത് 18 ലും മുഖ്യമന്ത്രി 20ലുമായിരുന്നു. ലാന്റ് ചെയ്ത ഉടന്‍ ഇവര്‍ ചാടിയെഴുന്നേറ്റു. ഞാന്‍ രണ്ട് സീറ്റ് പിടിച്ച്‌ നിന്നത് കൊണ്ട് മുഖ്യമന്ത്രിക്കടുത്തേക്ക് അവര്‍ക്ക് എത്താനായില്ല. അവരുടെ വിമാനത്തില്‍ അക്രമം ചെയ്യാന്‍ വന്നവരെ അതിന് സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിനെ എനിക്ക് പുരസ്കാരം നല്‍കുകയായിരുന്നു വേണ്ടതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *