മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.

സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലെല്ലാം കനത്ത സുരക്ഷ. കോണ്‍ഗ്രസ് നേതാവ് എം.ആര്‍.ബൈജുവിനെ അറസ്റ്റ് ചെയ്തു‍. ബൈക്കില്‍ യാത്ര ചെയ്യുമ്ബോഴാണ് അറസ്റ്റ് ചെയ്തത്‍.

അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെസുരക്ഷ വര്‍ദ്ധിപ്പിച്ചു. രാവിലെ ക്ലിഫ് ഹൗസിനു മുന്നില്‍ വലിയ പൊലീസ് സന്നാഹമായിരുന്നു ഒരുക്കിയത്. മാധ്യമ പ്രവര്‍ത്തകരുടെയടക്കമുള്ള വാഹനങ്ങള്‍ മുഖ്യമന്ത്രി സഞ്ചരിച്ച വഴിയില്‍ പാര്‍ക്ക് ചെയ്യാനും അനുവദിച്ചില്ല.

മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലും ഉടനീളം പൊലീസിനെ വിന്യസിച്ചിരുന്നു. മുഖ്യമന്ത്രിയെ യാത്രയിലുടനീളം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്ബില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *