ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. ഗോട്ടബയ രാജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതല വഹിക്കുകയായിരുന്നു യുഎന്‍പി നേതാവായ റനില്‍ വിക്രമസിംഗെ.

ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമയെയാണ് റനില്‍ പരാജയപ്പെടുത്തിയത്. 225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 134 വോട്ടുകള്‍ റനില്‍ വിക്രമസിംഗെ നേടിയപ്പോള്‍ അലഹപ്പെരുമയ്ക്ക് 82 വോട്ടു ലഭിച്ചു.

മത്സരരംഗത്തുണ്ടായിരുന്നു ജനത വിമുക്തി പെരുമന നേതാവ് നുര കുമാര ദിസനായകെയ്ക്കു വെറും മൂന്നു വോട്ട് മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകള്‍ അസാധുവായി.

പാര്‍ലമെന്റില്‍ 100 അംഗങ്ങളുള്ള ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമനയിലെ (എസ്‌എല്‍പിപി) ഒരു വിഭാഗത്തിന്റെ പിന്തുണ റനിലിനായിരുന്നു. ഇതുകൊണ്ടു തന്നെ ഫലം അംഗീകരിക്കില്ലെന്ന് പ്രക്ഷേഭകര്‍ അറിയിച്ചു. രാജപക്സെ കുടുംബത്തിന്റെ നോമിനിയാണ് റനിലെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *