ജബല്‍പൂര്‍: ഫീസ് അടക്കുന്നതിനായി യുവതിയുടെ 40,000 രൂപയടങ്ങിയ ബാഗ് മോഷ്ടിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു.
മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. മത്സരപരീക്ഷക്കായുള്ള ഫീസ് നല്‍കാനും വാടകകൊടുക്കാനുമാണ് വിദ്യാര്‍ത്ഥികള്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഗ്രാമത്തിലെ ഒരു ബാങ്കില്‍ നിന്ന് യുവതിയും ഭര്‍ത്താവും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച 40,000 രൂപ പിന്‍വലിച്ചു വീട്ടിലേക്ക പോകവെയാണ് മോഷണം നടന്നത്. യാത്രാമദ്ധ്യേ വഴിയോര കച്ചവടക്കാരനില്‍ നിന്ന് പഴം വാങ്ങാന്‍ ദമ്ബതികള്‍ വണ്ടി നിര്‍ത്തിയപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികള്‍ യുവതിയില്‍ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് സമീപത്തെ സിസിിവി പരിശോധിച്ചതോടെ പ്രതികളെ തിരിച്ചറിച്ചറിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രേവ ജില്ലയിലെ മിസിരിഹ സ്വദേശികളായ ശുഭം ശുക്ല, അഭിഷേക് ശുക്ല എന്നിവരാണ് അറസ്റ്റിലായത്. തങ്ങളുടെ കുടുംബം സാമ്ബത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും മത്സര പരീക്ഷാ പരിശീലനത്തിനുള്ള ഫീസും വീട്ടു വാടകയും അടയ്ക്കാന്‍ പണമില്ലെന്നും ചോദ്യം ചെയ്യലിനിടെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ഗോസല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് എച്ച്.ആര്‍ സിന്‍ഹ പറഞ്ഞു.
