ഡല്‍ഹി: ഒളിമ്ബ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. കായിക മേഖലയ്ക്ക് ലഭിച്ച അംഗീകാരമാണ് തന്‍റെ എംപി സ്ഥാനമെന്നും പ്രധാനമന്ത്രിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും പി.ടി ഉഷ വ്യക്തമാക്കി.
കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് പി.ടി ഉഷ വ്യക്തമാക്കി. കായിക മേഖലയ്ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി പി.ടി ഉഷ പറഞ്ഞു.
പി.ടി ഉഷ ഉള്‍പ്പെടെ നാലു പേരെയാണ് ദക്ഷിണേന്ത്യയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സംഗീതജ്ഞന്‍ ഇളയരാജ, സാമൂഹ്യസേവന രംഗത്ത് നിന്നും വീരേന്ദ്ര ഹെഗ്ഡെ, സാംസ്കാരിക രംഗത്ത് നിന്നും വിജയേന്ദ്ര പ്രസാദുമാണ് രാജ്യസഭയില്‍ എത്തിയത്.
