ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് അറിഞ്ഞാല്‍ അയാള്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനാകും; കുലംകുത്തിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തയാള്‍ കേരളത്തിന് അപമാനമാണെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

കേരളത്തില്‍ നിന്ന് ഒരു വോട്ട് മാത്രമേ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് ലഭിച്ചിട്ടുള്ളൂവെങ്കിലും അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രോസ് വോട്ട് ചെയ്‌തയാള്‍ കുലംകുത്തിയാണെന്നും,​ അയാള്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനാകുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എല്‍ ഡി എഫ് കക്ഷികളാരെങ്കിലുമാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ല. വോട്ട് ചെയ്തയാള്‍ രാഷ്ട്രീയ മര്യാദകേടാണ് കാണിച്ചതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

സംസ്ഥാനത്തെ 140 എം എല്‍ എമാരും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഒരാള്‍ ദ്രൗപദി മുര്‍മുവിന് അപ്രതീക്ഷിതമായി വോട്ട് ചെയ്യുകയായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ക്രോസ് വോട്ടിംഗ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *