തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിലേക്ക് സ്ഫോടക വസ്തുക്കള്‍ എറിഞ്ഞയാളെ കണ്ടതായി ദൃക്സാക്ഷി മൊഴി നല്‍കി.
ചെങ്കല്‍ച്ചൂള സ്വദേശിയാണ് പൊലീസിന് മൊഴി നല്‍കിയത്.
ഇയാളെ പൊലീസ് നേരത്തെ അന്വേഷണ വിധേയമായി ചോദ്യം ചെയ്തിരുന്നു. ആ ഘട്ടത്തില്‍ താന്‍ ആരെയും കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. എ.കെ.ജി സെന്‍ററിന് സമീപത്തെ കള്ളുഷാപ്പിലെ ജീവനക്കാരനാണ് ഇയാള്‍.
ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന് അനുകൂലമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പടക്കം എറിഞ്ഞയാളെ കണ്ടിട്ടില്ലെന്ന് താന്‍ നേരത്തെ പോലീസിനോട് പറഞ്ഞതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
