അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; തകര്‍ത്തെറിഞ്ഞ് ബിഎസ്‌എഫ്

ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തി. കണച്ചക്ക് മേഖലയിലാണ് പാക് ഡ്രോണ്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നത്.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

അതിര്‍ത്തി രക്ഷാസേന (ബിഎസ്‌എഫ്) വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അതിര്‍ത്തിയിലേക്ക് തന്നെ മടങ്ങിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 9.40നാണ് പാക് ഭാഗത്തുനിന്ന് ചുവന്ന ലൈറ്റ് മിന്നി മറഞ്ഞ് വരുന്നതായി സൈനികര്‍ കണ്ടത്. ഉടന്‍തന്നെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് സൈന്യം തിരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *