വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരില്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ 50 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 7.15ഓടെ ബന്ധു ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്ന് ഒരാള്‍ പോലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പരിശോധനക്കായി പൊലീസ് ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ ഫ്രിഡ്ജിനുള്ളില്‍ കണ്ടെത്തിയത്. സക്കീര്‍ എന്നയാളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.കൊലപാതകത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
