പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ഉള്‍പ്പെടുത്തി പെണ്‍വാണിഭകേന്ദ്രം നടത്തിയെന്ന കേസില്‍ ബിജെപി മേഘാലയ വെെസ് പ്രസിഡന്റ് ബെര്‍ണാഡ് എന്‍ മരാക് (റിമ്ബു) ഒളിവില്‍.
വെസ്‌റ്റ് ഗാരോ ജില്ലയിലെ ടുറയില്‍ റിമ്ബുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ രക്ഷിച്ചു. സംഭവത്തില്‍ 73 പേരെ അറസ്റ്റു ചെയ്‌തു.
പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ലെന്ന് യുവതി നല്‍കിയ പരാതിയിലെ അന്വേഷണത്തെ തുടര്‍ന്നാണ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. വെള്ളിയാഴ്‌ച വൈകിട്ടും ശനിയാഴ്ച പകലുമായാണ് റെയ്ഡ് നടന്നത്. റിസോര്‍ട്ടിലെ മുറികളില്‍ പൂട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. റെയ്‌ഡില്‍ 400 കുപ്പി മദ്യവും ഉപയോഗിക്കാത്ത 500 ഓളം കോണ്ടങ്ങളും കണ്ടെത്തിയതായും എസ്‌പി പറഞ്ഞു.
ഗാരോ ഹില്ലിലെ സ്വയംഭരണ ജില്ലാ കൗണ്‍സിലിലെ ജനപ്രതിനിധിയാണ് റിമ്ബു. മുഖ്യമന്ത്രി കോണ്‍റാഡ് സങ്മ വേട്ടയാടുകയാണ്. ഒളിവില്‍ പോയിട്ടില്ലെന്നും പൊലീസ് (POLICE) അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും റിമ്ബു അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ഉള്‍പ്പെടുന്ന സഖ്യമാണ് അധികാരത്തിലുള്ളത്. ബിജെപി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
