എ കെ ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേസ് : അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: എ കെ ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

കസേരയിലിരുന്ന് വായിക്കുമ്ബോള്‍ ഞെട്ടിയ കേസ് അന്വേഷണം ഇ.പിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തുവെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശനിയാഴ്ചയാണ് എ.​കെ.​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സിന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി ഡി.​ജി.​പി അ​നി​ല്‍​കാ​ന്ത് ഉ​ത്ത​ര​വി​ട്ടത്. സം​ഭ​വം ന​ട​ന്ന് 23 ദി​വ​സ​മാ​യി​ട്ടും പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​ സം​ഘ​ത്തി​ന് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ​ഷെ​യ്​​ഖ്​ ദ​ര്‍​വേ​ശ്​ സാ​ഹി​ബി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​യി​രി​ക്കും തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണം. തി​ങ്ക​ളാ​ഴ്ച സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ സ്പ​ര്‍​ജ​ന്‍​കു​മാ​ര്‍ കേ​സ് ഫ​യ​ലു​ക​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് ന​ല്‍​കും.

ജൂ​ണ്‍ 30ന് ​രാ​ത്രിയാണ് സംഭവമുണ്ടായത്. ഇ​തു​വ​രെ 1300 ഓ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും നാ​നൂ​റോ​ളം ഫോ​ണ്‍​കാ​ള്‍ വി​വ​ര​ങ്ങ​ളു​മാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. എന്നാല്‍, സ്ഫോ​ട​കവ​സ്തു എ​റി​ഞ്ഞ​യാ​ളെ​ക്കു​റി​ച്ച്‌​ വി​വ​ര​​മൊ​ന്നും ല​ഭി​ച്ചി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *