തൃശൂരില്‍ വന്‍ മദ്യവേട്ട; രണ്ടു പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂര്‍ ചേറ്റുവയില്‍ 3,600 ലിറ്റര്‍ മദ്യവേട്ട. മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. ഓണം ആഘോഷങ്ങളോടനുബന്ധിച്ച്‌ ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടു വന്ന മദ്യമാണ് പിടികൂടിയത്.

വിവിധ ബ്രാന്‍ുകളിലുള്ള 3,600 ലിറ്റര്‍ അനധികൃത വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികള്‍ മദ്യം കടത്താനിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *