ചൈനയില്‍ മുന്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

ബെയ്ജിങ്: ലൈവ് സ്ട്രീമിങ്ങിനിടെ മുന്‍ഭാര്യയെ തീവച്ചു കൊന്നകേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ശനിയാഴ്ചയാണ് യുവാവിന്റെ ശിക്ഷ നടപ്പാക്കിയത്.

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്ബ് അവസാനമായി കുടുംബത്തെ ഒരുനോക്ക് കാണാന്‍ താങ് ലുവിന് കോടതി അനുമതി നല്‍കിയിരുന്നു.

ടിക് ടോക്ക് പോലെ ചൈനയിലെ മറ്റൊരു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഡൗയിനില്‍ ലൈവ് ചെയ്തുകൊണ്ടിരിക്കെയാണ് ലാമു എന്ന 30 വയസ്സുകാരി കൊലപ്പെട്ടത്. 2020 ജൂണില്‍ ഭര്‍ത്താവിന്റെ കടുത്ത പീഡനത്തെത്തുടര്‍ന്നാണ് താങ് ലുവില്‍നിന്നു ലാമു വിവാഹമോചനം നേടിയത്. എന്നാല്‍ വീണ്ടും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് താങ്, ലാമുവിനെ നിരന്തം ശല്യം ചെയ്തുകൊണ്ടിരുന്നു.

ലാമു ദൈനംദിന കാര്യങ്ങള്‍ വിഡിയോയായി ഡൗയിനിലൂടെ പുറത്തുവിടുന്നത് താങ്ങിനെ ചൊടിപ്പിച്ചിരുന്നു. 2020 സെപ്റ്റംബറില്‍ ലൈവ് ചെയ്യുന്നതിനിടെ താങ് പിന്നിലെത്തുകയും ലാമുവിന്റെ ദേഹത്ത് ഗ്യാസോലിന്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *