ആര്‍. ശ്രീലേഖയ്‌ക്കെതിരേ കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയ്‌ക്കെതിരേ കോടതിയലക്ഷ്യനടപടിക്ക് അനുമതിതേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. തിരുവനന്തപുരം സ്വദേശിനിയായ നിയമവിദ്യാര്‍ഥിനി എ.ബി. ഷേര്‍ളിയാണ് അപേക്ഷ നല്‍കിയത്.
അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് കോടതി നടപടികളിലുള്ള ഇടപെടലാണ്. വീഡിയോ പുറത്തുവിട്ട സമയവും നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കുമെന്നും അപേക്ഷയില്‍ പറയുന്നു.
അഡ്വക്കേറ്റ് ജനറലിന്റെ അനുമതിയുണ്ടെങ്കിലേ സ്വകാര്യവ്യക്തികള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *