കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം

തിരുവനന്തപുരം : കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം .

കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കില്‍ ഭരണഘടനാവകാശങ്ങള്‍ മുന്‍നിര്‍ത്തി നീങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. അതേസമയം 5% ശതമാനം ജിഎസ്ടി നടപ്പിലാക്കില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനം നിയമപ്രശ്നവും കേന്ദ്രത്തിന്‍റെ കൂടുതല്‍ എതിര്‍പ്പിനും കാരണമാകുമെന്ന് സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ കൈവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ് കേരളം. കടുത്ത സാമ്ബത്തിക പ്രതിസന്ധി മുന്നില്‍ നില്‍ക്കെ, കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കില്‍ ഇനി നിയമവഴി തേടാനാണ് നീക്കം.കിഫ്ബി, പെന്‍ഷന്‍ കമ്ബനി വായ്പകളെ പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു.സംസ്ഥാനത്തിന്റെ ഭരണഘടനാവകാശങ്ങള്‍ക്ക് മേല്‍ കേന്ദ്രത്തിന് കടന്നുകയാറാനാകില്ലെന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍ കിഫ്ബി, പെന്‍ഷന്‍ വായ്പകള്‍ക്കെതിരായ സിഎജി നിഗമനങ്ങള്‍ കോടതിയില്‍ തിരിച്ചടിയാകുമോ എന്നും ആശങ്കയുണ്ട്.

നിത്യോപയോഗ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ 5% ജിഎസ്ടി നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. .എന്നാല്‍ പ്രഖ്യാപനത്തിന്റെ പ്രായോഗികതയില്‍ സംശയമുയരുകയാണ്. ജിഎസ്‌ടി കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ബാധ്യസ്ഥരല്ലെന്ന സുപ്രീംകോടതി വിധിയാണ് കേരളത്തിന്റെ പ്രഖ്യാപനത്തിന് ആധാരം എന്നാല്‍ 5% ജിഎസ്ടിയിലെ സംസ്ഥാന വിഹിതമായ 2.5% ശതമാനം വേണ്ടെന്ന് വയ്ക്കാനേ കേരളത്തിനാകൂഎന്നാണ് ജിഎസ്ടി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.കേന്ദ്രത്തന്റെ വിഹിതം കേരളത്തിന് തടുക്കാനാവില്ല. ഇതോടെ കേരളത്തിന്റെ ജിഎസ്ടി വിഹിതം ഇനിയും കുറയും.അന്തര്‍ സംസ്ഥാന വ്യാപാരങ്ങളെ അടക്കം ഇത് ബാധിക്കുമെന്നുംവിഗ്ധര്‍ പറയുന്നു. ജിഎസ്ടി ചുമത്തി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വസ്തുക്കള്‍ക്ക് കേരളത്തില്‍ എങ്ങനെ നികുതി ഒഴിവാക്കാനാകും എന്നാണ് ചോദ്യം. 5% ശതമാനം ജിഎസ്ടി നടപ്പാക്കില്ലെന്നാണ് പ്രഖ്യാപനമെങ്കിലും പാലുത്പന്നങ്ങള്‍ക്ക് ചുമത്തിയ ജിഎസ്ടിയില്‍ മാറ്റമുണ്ടായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *